54,200 കിലോഗ്രാം ഇന്ധനമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടകരമായ യാതൊരു വസ്തുവും വിമാനത്തില്‍ ഉണ്ടായിരുന്നില്ല. വിമാനത്തിന്റെ ഭാരവും പരിധിയില്‍ കവിഞ്ഞിരുന്നില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇന്ധന സാമ്പിളുകള്‍ പരിശോധിച്ചതില്‍ അസാധാരണമായി യാതൊന്നും കണ്ടെത്തിയിട്ടില്ല.
വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോള്‍ പൈലറ്റിന്റെ മുന്നോട്ടത്തില് സഹപൈലറ്റ് ആണ് വിമാനം നിയന്ത്രിച്ചിരുന്നത്. ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഒന്നിനു ശേഷം മറ്റൊന്ന് എന്ന നിലയിലാണ് സ്വിച്ച് ഓഫ് ആയിരിക്കുന്നത്. ടേക് ഓഫ് ചെയ്തതിനു ശേഷം വിമാനം വേണ്ടത്ര വേഗം കൈവരിച്ചിരുന്നു.

Comments: